കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവെക്കൽ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
5000- ൽ അധികം സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ലൂർദ് ആശുപത്രിയിൽ വിജയകരമായിനിർവഹിച്ചിട്ടുണ്ടെന്നും, അതിനൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലൂർദ് ആശുപത്രിയിൽ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന രോഗികൾക്ക് മിതമായ നിരക്കിൽ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ ലഭ്യമാക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയലൂർദ് ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ജോൺ ടി. ജോൺ പറഞ്ഞു. ഇൻ്റർവെൻഷണൺ പെയിൻ മാനേജ്മെൻ്റ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ടിഷ ആൻ ബാബു,
സീനിയർ റെസിഡൻ്റ് ഡോ. ഷിനാസ് ബി സലാം,
ഫെലോ ഇൻ ആർത്രോസ്കോപ്പിക് & ആർത്രോപ്ലാസ്റ്റി ഡോ. ജിതിൻ മോഹൻ,
ഫിസിയോതെറാപ്പി വിഭാഗം ഇൻചാർജ് ശ്രീമതി അനുപമ ജി. നായർ, ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് ജോസിയ, ഡയറ്റീഷ്യൻ ജോസ്ന പി എന്നിവർ
ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.