കൊച്ചി: എറണാകുളത്ത് സമ്മേളിച്ച ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സമ്മേളനം വിവിധ കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു.
വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറിയായി കൊല്ലം രൂപതാംഗമായ ഡോ. അഭിലാഷ് ഗ്രിഗറി, വനിത കമ്മീഷന് സെക്രട്ടറിയായി സി.എസ്.എസ്.റ്റി സഭാംഗമായ സിസ്റ്റര്‍ നിരഞ്ജന, ചില്‍ഡ്രന്‍സ് കമ്മീഷന് സെക്രട്ടറിയായി കൊച്ചി രൂപതാംഗമായഫാ. അരുണ്‍ മാത്യു തൈപ്പറമ്പില്‍ എന്നിവര്‍ നിയമിതരായി.
ഫാ. ആന്റണി അറക്കല്‍ (വിദ്യാഭ്യാസ കമ്മീഷന്), സിസ്റ്റര്‍ എമ്മ മേരി എഫ്.ഐ.എച്ച് ( വനിത), ഫാ. ലിനു വിന്‍സെന്റ് ഒ.എസ്.എ (ചില്‍ഡ്രന്‍സ്) എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.