കൊച്ചി: ജബൽപൂർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ വെച്ച് നടത്തിയ പ്രതിഷേധ ധർണ്ണ
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം സംസ്ഥാന സമിതി ജനറൽ സെക്രട്ടറി ജോബിൻ ജോസ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, മേഖല ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.