യൂണിയൻ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ വിദേശകാര്യം,പരിസ്ഥിതി, വനം വകുപ്പ് – കീർത്തി വർദ്ധൻ സിംഗ്, ചരിത്രപ്രധാന്യമുള്ള മദർ ഓഫ് ഗോഡ് കത്തീഡ്രൽ സന്ദർശിച്ചു.
മന്ത്രിയെ ഇടവക ജനങ്ങളും ഇടവക വികാരി ഫാദർ ജെറോം ചിങ്ങം തറയും പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സന്യസ്തരും ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി. പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പള്ളിയുടെ തോട്ടത്തിൽ ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.