കൊച്ചി: യുവത്വത്തിൻ്റെ നാളുകളിൽ പീഡകൾ സഹിച്ച് തൻ്റെ ജനതക്ക് വേണ്ടി മരിച്ച യേശു നാഥൻ്റെ സഹനങ്ങളുടെ സ്മരണയിൽ വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മുപ്പതോളം സി. എൽ.സി യുവജനങ്ങൾ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവിയർ ദേവാലയത്തിൽ ഒത്തുകൂടി കുരിശിൻ്റെ വഴി ചൊല്ലി പ്രാർത്ഥിച്ചു.
ഡീക്കൻ പ്രബിൻ ഫ്രാൻസിസും സി.എൽ.സി അതിരൂപതാ ഭാരവാഹികളും നേതൃത്വം നൽകി. യേശുനാഥൻ സഹിച്ച പീഡാസഹനങ്ങളെ ഓർത്ത്, പിതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്
തീക്ഷ്ണതയോടെ കുരിശിന്റെ വഴി ചൊല്ലുവാൻ ഒത്തു ചേർന്ന യുവജനങ്ങൾ പുതുതലമുറയിലെ ക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷ്യങ്ങൾ ആവട്ടെ എന്ന് കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ ദേവാലയ സഹവികാരി സാവിയോ ആന്റണി ആശംസിച്ചു.
വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ പി. ടൈറ്റസ്, ട്രഷറർ അമൽ മാർട്ടിൻ, ജോയിൻ സെക്രട്ടറിമാരായ ആൻ മേരി എവുസേവിയൂസ്, സുജിത്ത്, വൈസ് പ്രസിഡണ്ടായ അഖിൽ, വുമൺ എക്സിക്യൂട്ടീവ് ആയ നേഹ, കലൂർ സി.ൽ.സി യൂണിറ്റ് പ്രസിഡന്റ് ആന്റണി ഷിനോയ് സെക്രട്ടറി ബ്രിയോൻ ജോർജ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ ഇടവകളിലെ സി എൽ സി അംഗങ്ങളും പങ്കെടുത്തു.