മധ്യപ്രദേശ്: ജബൽപൂരിൽ മലയാളി വൈദികർ അടക്കമുള്ളവർക്കെതിരെ നടന്ന ആക്രമണത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജബൽപൂർ പൊലീസ് കേസെടുത്തത്.
വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബൽപൂർ സിറ്റി പൊലീസ് കമ്മീഷണർ സതിഷ് കുമാർ സോഹി വ്യക്തമാക്കിയിരുന്നു.വിഷയം ദേശീയതലത്തിൽ ചർച്ചയായതിനെ തുടർന്നാണ് പൊലീസ് വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചത്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്.
കേരളത്തിൽ അടക്കം വിഷയം ചർച്ചയായ സാഹചര്യത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.