കോഴിക്കോട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കോഴിക്കോട് രൂപതയുടെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി വേനൽ പറവകൾ എന്ന സമ്മർ പഠന ക്യാമ്പ് കോഴിക്കോട് രൂപത വികാരി ജനറൽ മോൺ .ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് നവജ്യോതിസ് റിന്യൂവൽ സെൻററിൽനടക്കുന്ന ക്യാമ്പിൽ , സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് ജീവിതത്തിന് ആവശ്യമായ നല്ല മൂല്യങ്ങൾ നിറഞ്ഞ മാതൃകകൾ കണ്ടെത്തണമെന്നും ആത്മവിശ്വാസത്തോടെ ആത്മസംതൃപ്തിയോടെപറക്കാൻ കഴിവുള്ളവർ ആകണമെന്നും അദ്ദേഹം പറഞ്ഞു.
കരോൾ മീഡിയ ഡയറക്ടർ അലക്സ് താളുപ്പാടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രൂപത ചാൻസലർ ഫാദർ സജീവ് വർഗീസ് , കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.ബി. അജയകുമാർ, കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് അരങ്ങത്ത് എന്നിവർ മുഖ്യ അതിഥികളായി.
ലഹരി വിരുദ്ധ സന്ദേശവുമായി ക്യാമ്പിൽ നിർമ്മിക്കുന്ന ലഘു നാടകം സരോവരം പാർക്കിൽ വിദ്യാർത്ഥികൾ അവതരിപ്പിക്കും .
ജോസ് പള്ളത്ത് ഇൻറർനാഷണൽ ലൈഫ് കോച്ച് ട്രെയിനർ, അഭിനയകല ട്രെയിനർ .ഷിനിൽ വടകര ,വിഷ്വൽ കലാകാരൻ രാമചന്ദ്രൻ പി .കെ. ,ഫാദർ അനിൽ സാൻജോസ് , ക്രാഫ്റ്റ് ട്രെയിനർ ചന്ദ്രമതി പി. കെ ., കരിയർ കൗൺസിലർ ഷാജി എൻ ജോർജ്, മോട്ടിവേഷണൽ ട്രെയിനർ സന്തോഷ് അറക്കൽ എന്നിവർ മൂന്ന് ദിവസങ്ങളിലായി കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ
ക്ലാസ്സുകൾ നയിക്കും .
ഉദ്ഘാടന സമ്മേളനത്തിൽ കെ.എൽ.സി.എ.കോഴിക്കോട് രൂപത പ്രസിഡൻറ് ബിനു എഡ്വേർഡ് അധ്യക്ഷത വഹിച്ചു . ജോർജ് കെ. വൈ. , നൈജു അറക്കൽ , പ്രകാശ് പീറ്റർ,ജസ്റ്റിൻ ആൻറണി,സണ്ണി എ. ജെ, ഫ്ലോറ മെൻഡോൻസ ,ഡോ. അനുപമ എന്നിവർ പ്രസംഗിച്ചു .