കൊച്ചി: വഖഫ് നിയമ ഭേദഗതി പാർലമെൻറിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമ ല്ലാത്തതും അന്യായമായതുമായ വകുപ്പുകൾ ഭേദഗതികൾ ചെയ്യുന്നതിന് അനുകൂലമായി കേരളത്തിലെ ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന് KCBC യുടെ ആഹ്വാനത്തെ വരാപ്പുഴ അതിരൂപത സമിതി പിന്തുണക്കുന്നു .
മുനമ്പത്തെ 610 കുടുംബങ്ങൾ തീറു വാങ്ങി നിയമപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുവാൻ ആവശ്യമായ വകഫ് നിയമ ഭേദഗതിയിൽ ഉള്ള പരാമർശങ്ങൾക്ക് കേരളത്തിലെ പാർലമെൻറ് അംഗങ്ങൾ മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അതിനായി രാഷ്ട്രീയ നേതൃത്വത്തോടും മുന്നണിയോടും ചർച്ചചെയ്ത് അനുകൂലമായ നടപടികൾ സ്വീകരിക്കണം.ഇതുവഴി മുനമ്പത്തെ ജനങ്ങളോട് നീതിപുലർത്താനുള്ള വലിയ അവസരമാണ് കൈവന്നിരിക്കുന്നതെ ന്നും കെ എൽ സി എ വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി ജെ പോളും ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു.
ഖജാൻജി എൻ ജെ പൗലോസ്,വൈസ് പ്രസിഡണ്ട് മാരായ റോയ് ഡിക്കുഞ്ഞ, ബാബു ആൻറണി, എം എൻ ജോസഫ്, മേരി ജോർജ്,സെക്രട്ടറിമാരായ സിബി ജോയ്, വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.