കൊച്ചി : ഭാരതത്തിന്റെ മഹാമിഷണറി എന്ന് പേരുകേട്ട അഭിവന്ദ്യ ബർണ്ണർദിൻ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ സ്മരണ പുതുക്കുന്നതിന് കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്സ് കൗൺസിലിന്റെ കീഴിൽ വരുന്ന ഹെറിറ്റേജ് കമ്മീഷൻ സംഘടിപ്പിച്ച ബച്ചിനെല്ലി ക്വിസ്സ് 2024 സമ്മാനദാനത്തോടെ പൂർണ്ണമായി .
കമ്മീഷന്റെ നേതൃത്വത്തിൽ കേരളസംസ്ഥാനത്തെ 12 ലത്തീൻ രൂപതകളിലെ 1200 -ൽപരം മത്സരാർത്ഥികൾ പങ്കെടുത്ത ബച്ചിനെല്ലി ക്വിസ്സ് 2024 – ന്റെ വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണം ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല നിർവഹിച്ചു.
2024 സെപ്റ്റംബർ 05 – നു ബച്ചിനെല്ലി പിതാവിന്റെ ചരമദിനത്തിൽ നടന്ന ആദ്യറൗണ്ടിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ 1200 – ൽ പരം പേർ പങ്കാളികളായി.
നിശ്ചിത സമയത്തിനുള്ളിൽ സബ്മിറ്റ് ചെയ്ത 425 പേർക്കുള്ള സർട്ടിഫിക്കറ്റ്, ബച്ചിനെല്ലി പിതാവിന്റെ ജന്മദിനമായ മാർച്ച് 15 മുതൽ വിതരണം ചെയ്തു.ബച്ചിനെല്ലി പിതാവുൾപ്പെടെ 28 മിഷണറിമാർ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ്സ് ബസിലിക്കയിൽ ഇന്നലെ നടന്ന ചടങ്ങിൽ റെക്ടർ ഫാ. ജോഷി ജോർജ്ജ് കൊടിയന്തറ, ഹെറിറ്റേജ് കമ്മീഷൻ മെമ്പറും ക്വിസ്സിന്റെ സംഘാടകനുമായ ജോസഫ് മാനിഷാദ് മട്ടയ്ക്കൽ, ബിജോയ് ജോസഫ് വരാപ്പുഴ എന്നിവർ നേതൃത്വം കൊടുത്തു.
വരാപ്പുഴ അതിരൂപതയിലെ 3 പേർക്ക് ആദ്യ 3 സ്ഥാനങ്ങൾ ലഭിച്ചു.ഒന്നാം സമ്മാനം 10,000 രൂപയും മെമെന്റൊയും സർട്ടിഫിക്കറ്റും തുണ്ടത്തുംകടവ് ഇടവക അരീപറമ്പിൽ എബിൻ ജോസ് ജെയിംസിനും രണ്ടാം സമ്മാനം 5,000 രൂപയും മൊമെന്റൊയും സർട്ടിഫിക്കറ്റും നോർത്ത് ഇടപ്പള്ളി ഇടവക തൈപ്പറമ്പിൽ ആൻ മരിയയ്ക്കും മൂന്നാം സമ്മാനം 3,000 രൂപയും മൊമെന്റൊയും സർട്ടിഫിക്കറ്റും തുണ്ടത്തുംകടവ് ഇടവക അരീപറമ്പിൽ മേരി ജെയിംസിനും ലഭിച്ചു.
പങ്കാളികൾക്കുള്ള പ്രോത്സാഹനസമ്മാനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും ബിഷപ് നിർവഹിച്ചു. ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ. ആന്റണി പാട്ടപ്പറമ്പിൽ, സച്ചിൻ എളമക്കര, റോയ് പാളയത്തിൽ, ആന്റി ജോയ് ഒളാട്ടുപുറത്തു, റെയ്നി വർഗീസ് അച്ചാരുപറമ്പിൽ എന്നിവർ സംബന്ധിച്ചു .