സൂപ്പർ മാർക്കറ്റ് വിഭാഗത്തിൽ നിന്നും 2025 ൽ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശി ഷ് സൂപ്പർമെർകാത്തൊയ്ക്കു ലഭിച്ചു.
സ്ത്രീ ശാക്തീകരണത്തിന് പ്രഥമ പ്രാധാന്യം നൽകി വരാപ്പുഴ അതിരൂപതയുടെ കീഴിൽ 1993ല് സ്ഥാപിതമായ ഈ സൂപ്പർ മാർക്കറ്റിലെ തൊഴിലാളികളിൽ ഭൂരിഭാഗം സ്ത്രീകളാണ് എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.
ആർച്ച് ബിഷപ്പ് ഡോ. കൊർണെ ലിയൂസ് ഇല്ലഞ്ഞിക്കലിന്റെ കാലത്താണ് ഈ സ്ഥാപനം ആരംഭിച്ചത്. വരാപ്പുഴ അതിരൂപത വികാർ ജനറൽ ആയ മാത്യു കല്ലിങ്കൽ ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടർ. സ്ത്രീകൾക്ക് ജോലി കൊടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ആരംഭിച്ച ഈ സ്ഥാപനംഎറണാകുളം പട്ടണത്തിൽ എല്ലാവരുടെയും ഒരു ആശ്രയ കേന്ദ്രമായി ഇന്ന് നിലകൊള്ളുകയാണ്. എറണാകുളം ഹൈക്കോട്ട് ജംഗ്ഷനിൽ ഷണ്മുഖം റോഡിലാണ് ഈ സൂപ്പർ മാർക്കറ്റ് നിലകൊള്ളുന്നത്. ഏകദേശം 33 വർഷത്തോളമായി പ്രവർത്തിക്കുന്ന ഇ സ്ഥാപനത്തിൽ നൂറിലധികം ജോലിക്കാർ ജോലിചെയ്യുന്നുണ്ട് അതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
അങ്ങനെ സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള ഒരു വലിയ സംരംഭമാണ് ആശിഷ് സൂപ്പർ മാർക്കാത്തോ. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രി ശിവൻകുട്ടിയിൽ നിന്ന്അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ,ആശിഷ് ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ , അഡ്മിനിസ്ട്രേറ്റർ ഫാ. ബെൻസൺ ജോർജ്ജ് ആലപ്പാട്ട് ആശിഷ് മെർകത്തോയിലെസ്റ്റാഫായ അനൂപ്, ജോൺസൺ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
കുറഞ്ഞ തൊഴിൽ തർക്കങ്ങൾ രാജ്യത്തെ മികച്ച കൂലി തൊഴിൽ സുരക്ഷ വിവേചന രഹിത തൊഴിലിടങ്ങൾ തുടങ്ങി ഒട്ടേറെ മികച്ച മാനക ങ്ങളാണ് കേരളത്തിലെ തൊഴിൽ മേഖലയിലുള്ളത്. തൊഴിലാളികളുടെ വിയർപ്പിന്റെ കൂടി വിലയാണ് സ്വന്തം സംരംഭത്തിന്റെ വിജയത്തിനടിസ്ഥാനമെന്ന് തൊഴിലുടമകൾ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു