കൊച്ചി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെയും, വിൽപ്പനയുടെയും, മറവിൽ തഴച്ചു വളരുന്ന ലഹരി മാഫിയക്കെതിരെ വൈറ്റില ,തൈക്കൂടം സെൻറ് റാഫേൽ ചർച്ച് KLCA യൂണിറ്റിന്റെ അഭിമുഖത്തിൽ പ്രതികരിച്ചു . പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട് വികാരി ഫാദർ ജോബി അശീതു പറമ്പിൽ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ മേഴ്സി ടീച്ചർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.സേവിയർ പി ആൻറണി .എം എ ജോളി, ബേബി കൊച്ചുവീട്ടിൽ, ബാബു കൊമരോത്ത് ,ഷൈനി, ബൈജു തോട്ടാളീ എന്നിവർ സംസാരിച്ചു. കെസിവൈഎം ,സി എൽ സി ,വിൻസെൻഡ് പോൾ, കെ എൽ സി ഡബ്ലിയു എ ,ഇടവക കൂട്ടായ്മ ചേർന്നു നടത്തിയ നൈറ്റ് മാർച്ച് സെൻറ് ആൻറണീസ് റോഡ്, എകെജി റോഡ്, തൈക്കൂടം എൻഎച്ച് കൂടി പള്ളിയിൽ എത്തിച്ചേർന്നു,