കൊച്ചി: അഡ്വ. ജോസഫ് റോണി ജോസ് കേരളാ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ ആയി വീണ്ടും നിയമിതനായി. കേന്ദ്ര സർക്കാർ എതൃകക്ഷിയായ് വരുന്ന ഹർജികളിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാവണം. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ ഇന്ത്യൻ പ്രസിഡൻ്റ് ശരിവച്ച് ഉത്തരവ് ഇറക്കി.
മായിത്തറ ഇടവകയിൽ അഡ്വ. ഇ എ ജോസ്, പരേതയായ പ്രൊഫ.അന്നാ ജോസ് ദമ്പതികളുടെ മകൻ ആണ്. ഭാര്യ ഡോ.അഡ്വ. ജ്യോതി എബ്രഹാം, മക്കൾ ജോയൽ റോണി, ഇഷാൻ ജോ റോണി.