സുൽത്താൻപേട്ട്: കെ ആർ എൽ സി ബി സി മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ
സുൽത്താൻപേട്ട് രൂപതയിൽ നടന്ന ഡയറക്ടർ കമ്മീഷൻ അംഗങ്ങളുടെ സംയുക്ത യോഗത്തിൽ വച്ച് പ്രഖ്യാപിച്ചു. സുൽത്താൻപേട്ട് രൂപതാധ്യക്ഷൻ മോസ്റ്റ് റെവ ഡോ പീറ്റർ അബിയർ പിതാവിന്റെ അനുഗ്രഹ ആശംസയെ തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്.
കുടുംബങ്ങളിലും,യുവജനങ്ങൾക്കിടയിലും വിശ്വാസ പരിശീലനം പ്രധാനമായും നടത്തപ്പെടണമെന്നും അതിന് വൈദികരും സന്ന്യസ്തരും ആൾമായപ്രേക്ഷിതരും തീക്ഷ്ണതയുള്ളവരാകണമെന്നു തിരുവചനം വായിപ്പിച്ചുകൊണ്ട്(2 തിമോ 3:15-17) ഉദ്ബോധിപ്പിച്ചു.
ലഹരിവിപത്തുകൾക്ക് എതിരായി പ്രവർത്തിക്കുവാൻ കുടുംബങ്ങളിൽ മാതാപിതാക്കളിൽ അവബോധമുണർത്തുവാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുവാൻ ഈ കാലഘട്ടത്തിന് അനുയോജ്യമായി അറ്റക്കെട്ടായി നിന്ന് പോരാടുവാൻ ശ്രമിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഫാ മാത്യു പുതിയാത്ത് ആമുഖ സന്ദേശത്തിൽ സൂചന നൽകി.
സുൽത്താൻപേട്ട് രൂപത മതബോധന ഡയറക്ടർ ഫാ ബെൻസിഗർ OdeM
സ്വാഗതമർപിച്ചു, ഫാ ലിൻസൺ കെ ആറാടാൻ, ശ്രീ ബോബൻ ക്ലീറ്റസ്, തുടങ്ങിയവർ സംസാരിച്ചു.
വിവിധ രൂപതകളിൽ നിന്നുള്ള ഡയറക്ടർമാർ,കമ്മീഷൻ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചു