കൊച്ചി: എം .ജി .യൂണിവേഴ്സിറ്റി കലോത്സവത്തിൽ 3 സമ്മാനങ്ങൾ നേടി കൊച്ചു മിടുക്കൻ.
കൊച്ചിയുടെ മൾട്ടി ടാലന്റ് കലാകാരൻ, തോപ്പുംപടി കുടിയൻചേരി, ഫ്രാൻസ്സിസ് മൈക്കലിന്റേയും ഷൈനിയുടേയും ഇളയമകനാണ് മൈക്കൾ ജോ ഫ്രാൻസിസ് .പെർക്യൂഷൻ ഇൻസ്ട്രുമെന്റ് – വെസ്റ്റേൺ (ഡ്രംസ്സ് ) രണ്ടാം സ്ഥാനവും ,
വിൻഡ് ഇൻസ്ട്രുമെന്റ് – ഈസ്റ്റേൺ (ഹാർമോണിയം) രണ്ടാം സ്ഥാനവും ,
ഗ്രൂപ്പ് ഇനത്തിൽ ഇന്ത്യൻ സോങ് – (ഈസ്റ്റേൺ) ഒന്നാം സ്ഥാനവും
കരസ്ഥമാക്കി ഈ കൊച്ചു കലാകാരൻ .
ഗ്രൂപ്പ് ഐറ്റംസിൽ മൂന്ന് വ്യത്യസ്തങ്ങളായ സംഗീതോപകരണങ്ങളായ റിഥം പാഡ് , മൃദംഗം ,
ചെണ്ട എന്നിവ വായിച്ചു കാണികളുടെ പ്രത്യക കൈയ്യടി വാങ്ങി .
പതിനേഴിൽപരം സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന മൈക്കൾ ജോ ഏഴുനൂറിലധികം സ്റ്റേജ് ഷോകൾ, ഇന്ത്യയിൽ ഉടനീളം ഈ കാലയളവിൽ ചെയ്തു കഴിഞ്ഞിട്ടുണ്ട്.