വാഷിങ്ടൺ: ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യെമനിലെ ഹൂതികൾക്കെതിരായ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ ഔദ്യോഗിക ട്രൂത്ത് പേജിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
‘റിപ്പോർട്ടുകൾ അനുസരിച്ച് ഇറാൻ ഹൂതികൾക്ക് നൽകുന്ന പിന്തുണയിലും സൈനിക ഉപകരണങ്ങളുടെ വിതരണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും അവർ ഇപ്പോഴും വലിയ തോതിലുള്ള സപ്ലൈകൾ ഹൂതികൾക്ക് നൽകി വരികയാണ്. ഇറാൻ ഈ വിതരണം നിർത്തി വെയ്ക്കണം.
ഹൂതികൾ തോൽക്കും എന്നതിൽ സംശയമില്ല, അവർ സ്വയം പോരാടട്ടെ. ഹൂതി ബാർബേറിയൻമാർക്ക് വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് ന്യായമായ പോരാട്ടമല്ല. അവർ നശിപ്പിക്കപ്പെടു’മെന്നും ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റിൽ കുറിച്ചു.