കൊച്ചി: കെ.സി.വൈ.എം. കൊച്ചി രൂപത 49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം കാത്തലിക് സെൻ്റർ തോപ്പുംപടിയിൽ വച്ച് നടന്നു. സെനറ്റ് സമ്മേളനത്തിൽ തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകാംഗം ഡാനിയ ആൻ്റണി രൂപതാ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണമാലി സെൻ്റ് ആൻ്റണീസ് ഫെറോന പള്ളി ഇടവകാഗം ഹെസ് ലിൻ ഇമ്മാനുവൽ ജനറൽ സെക്രട്ടറിയായിയും തെരഞ്ഞെടുക്കപ്പെട്ടു.ഹോളി ഫാമിലി ഓഫ് നസ്രത്ത് ഇടവകാംഗം ജോർജ്ജ് ജിക്സൺ ട്രഷററായും, എഴുപുന്ന അമലോത്ഭവ മാതാ ഇടവകാംഗം നിന്ന് ക്ലിൻ്റൺ ഫ്രാൻസീസും പഴങ്ങാട് സെൻ്റ് ജോർജ്ജ് പള്ളിയിൽ നിന്ന് ജീവ റെനി എന്നിവർ വൈസ് പ്രസിഡന്റമാരായും, പള്ളുരുത്തി സെൻ്റ് ലോറൻസ് ഇടവകാംഗം സനൂപ് ദാസ്, ചെല്ലാനം സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകാംഗം ഡയസ് ആൻ്റണി, തങ്കി സെൻ്റ് മേരീസ് ഫെറോന പള്ളിയിൽ നിന്ന് അരുൺ ജോസ്, നസ്രത്ത് ഹോളി ഫാമിലി ഓഫ് ഇടവകയിലെ അക്ഷയ മരിയ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.