നാഗ്പൂർ: അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ദേശീയ കൺവെൻഷൻ നാഗ്പൂർ പള്ളോട്ടിയൻ ആനിമേഷൻ സെന്ററിൽ വച്ച് നടത്തി . ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഏലിയാസ് ഗോൺസാൽവോസ് വിശുദ്ധ ബലി അർപ്പിച്ചു.
ബൈബിൾ പ്രദക്ഷിണവും പ്രതിഷ്ഠയ്ക്ക് ശേഷം ബി ഇ സി (CCBl) കമ്മിഷൻ്റെ ദേശീയ ചെയർമാൻ ബിഷപ്പ് ഡോ . സെൽവസ്റ്റർ ,
നാഗ്പൂർ ആർച്ച് ബിഷപ്പ് ഡോ. ഏലിയാസ് ഗോൺസാൽവോസ് ,സി ക്രിസ്റ്റിൻ എന്നിവർ ദീപം കൊളുത്തി ഔദ്യോഗികമായി യോഗം ഉത്ഘാടനം ചെയ്തു .
ദേശീയ സമിതി യോഗം ബിഷപ്പ് ഡോ . സെൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.
“അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ സിനിഡൽ സഭയുടെ പ്രതീക്ഷയുടെ പ്രകാശം”
എന്ന വിഷയത്തിൽ സേലം രൂപതയുടെ ബിഷപ്പ് എമിറേറ്റസ് ആയ ബിഷപ്പ് ഡോ . സെബാസ്റ്റ്യൻ സിങ്കരായൻ ക്ലാസുകൾ നയിച്ചു
“സഭയിലെ എല്ലാ വ്യക്തികളും ഒരുമിച്ച് നടക്കേണ്ടതിന്റെയും ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കേണ്ടതിന്റെയും ദൈവ ആശ്രയത്തിലും പരിശുദ്ധാത്മാവിനെ അരൂപിയിലും ഒന്നിച്ച് ദൈവരാജ്യം സാധ്യമാക്കാൻ വേണ്ടിയുള്ള യാത്രയാണ് സിനടൽ യാത്ര പ്രതീക്ഷയുടെ തീർത്ഥാടകരുടെ യാത്ര” എന്ന് അദ്ദേഹം തൻറെ ക്ലാസിലൂടെ കൗൺസിൽ അംഗങ്ങളെ ബോധ്യപ്പെടുത്തി.
സഭയിലെ ഓരോ വ്യക്തിയുടെയും തനിമ അവരുടെ പ്രത്യാശകൾ പ്രതീക്ഷകൾ എല്ലാം നിറവേറ്റുവാനുള്ള ഒരു വേദിയായി അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ മാറണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക ഓരോ വ്യക്തിയും തങ്ങളുടേതായ കഴിവുകൾ സഭയിലെ എല്ലാവർക്കും വേണ്ടി ഉപയോഗിക്കുക വിശുദ്ധ വചനം അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ജീവിതചര്യയായി മാറേണ്ടതുണ്ടെന്നും മറ്റുള്ളവർക്ക് മാതൃകയായി അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ മാറേണ്ടതുണ്ടെന്നും വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളിലും അവരുടെ ജീവിതത്തിൻറെ എല്ലാ തുറകളിലും അടിസ്ഥാന ക്രൈസ്ത സമൂഹങ്ങൾക്ക് വലിയൊരു പങ്കുണ്ടെന്ന് അദ്ദേഹം തൻറെ ജീവിതയാത്രയിലൂടെയുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞു .
വിശ്വാസം പ്രാർത്ഥന കൂട്ടായ്മ എന്നിവ അടിസ്ഥാന സമൂഹങ്ങളിലൂടെ വളരേണ്ടതുണ്ട്, അയൽപക്ക കൂട്ടായ്മകളിൽ ഇത് പ്രതിഫലിക്കേണ്ടതുണ്ട് എന്നും തൻറെ ക്ലാസിലൂടെ കൗൺസിൽ അംഗങ്ങളെ ബോധ്യപ്പെടുത്തി.
അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളും ആ വെല്ലുവിളികളെ തരണം ചെയ്യുവാൻ
കഴിഞ്ഞ ചില സംഭവങ്ങളും അദ്ദേഹത്തിൻറെ ക്ലാസുകളിലൂടെ കൗൺസിൽ അംഗങ്ങൾക്ക് ലഭിച്ചു.
സി ക്രിസ്റ്റിൻ ജോസഫ്, “സിക്കിം സംസ്ഥാനത്തിന്റെ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ” എന്ന വിഷയത്തിൽ BCC കൂട്ടായ്മയുടെയും ഹ്യൂമൻ കമ്മ്യൂണിറ്റി യുടെയും പ്രവർത്തനങ്ങളിലൂടെ നേടിയ നന്മയുടെയും ഫലങ്ങളുടെയും ഒരു ദൃശ്യാവിഷ്കാരം നടത്തുകയും, കൗൺസിൽ അംഗങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തു.
14 റീജിയണുകളിലെയും റീജിയണൽ സെക്രട്ടറിമാർ അവരുടെ 2024 വർഷത്തിലെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയുണ്ടായി.
2025 ലെ ഭാവി പരിപാടികളും അവർ കൗൺസിലിൽ അവതരിപ്പിച്ചു.
കേരള റീജിയണൽ നിന്നും CCBI -BEC കമ്മീഷന്റെ ചെയർമാൻ ബിഷപ്പ് ഡോ .സെൽവസ്റ്റർ പൊന്നുമുത്തൻ, കേരള റിജിയൻ സെക്രട്ടറി
ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കോഴിക്കോട് രൂപത BCC ഡയറക്ടർ ഫാ. ഔസേപ്പച്ചൻ,പുനലൂർ രൂപതാംഗവും BEC (NST) നാഷണൽ ടീം അംഗവുമായ റവ.സി ലാൻസിൻ, വരാപ്പുഴ അതിരൂപതാംഗവും BEC (NST) നാഷണൽ ടീം അംഗവുമായ മാത്യു ലിഞ്ചൺ റോയ് എന്നിവർ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.
ദേശീയ കൗൺസിൽ യോഗത്തിന് മുന്നോടിയായി14 റീജിയണുകളിലെ BCC റീജണൽ സെക്രട്ടറിമാരുടെ അവലോകന യോഗവും ഉണ്ടായിരുന്നു.
കൗൺസിൽ യോഗത്തിൽ 12 ബിഷപ്പുമാർ 70 വൈദികർ 10 സന്യാസിനികൾ 10 അൽമായർ പങ്കെടുത്തു.