കൊച്ചി : കെ.സി.വൈ.എം കൊച്ചി രൂപതയുടെ 49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ ഉദ്ഘാടനം ചെയ്തു. ജീവിതം ലഹരിയാവണമെന്നും ലഹരിവസ്തുക്കളിൽ അടിമപ്പെട്ടു കൊണ്ട് നശിപ്പിച്ചു തീർക്കാനുള്ളതല്ല യുവജനങ്ങളുടെ ജീവിതം എന്നും അദ്ദേഹം പറഞ്ഞു.
കെ.സി.വൈ. എം കൊച്ചി രൂപത കോർഡിനേറ്റർ കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. ഈ സുവർണ്ണ ജൂബിലി കാലഘട്ടത്തിൽ യുവജനങ്ങളിൽ ശരിയായ ദിശാബോധം സൃഷ്ടിക്കാൻ കെ.സി.വൈ.എം പ്രസ്ഥാനത്തിനു സാധിക്കണമെന്ന് ഡെലിഗേറ്റ് ഓഫ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി ആമുഖപ്രഭാഷണം നടത്തി.
കെ.സി.വൈ.എം കൊച്ചി രൂപത ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ആനിമേറ്റർ ലിനു തോമസ്, മുൻ ആനിമേറ്റർ ആദർശ് ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യേശുദാസ് വിപിൻ, ജെയ്ജിൻ ജോയ്, ഡാനിയ ആൻ്റണി, ഫ്രാൻസിസ് ഷിബിൻ, അന്ന സിൽഫ എന്നിവർ സംസാരിച്ചു.
യൂണിറ്റുകളുടെയും രൂപത സമിതിയുടെയും കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും വിലയിരുത്തലും സംഘടനാ ചർച്ചയും സെനറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി നടത്തപ്പെട്ടു.
വിവിധ കെ.സി.വൈ.എം യൂണിറ്റുകളിൽ നിന്നായി നൂറോളം യുവജനങ്ങൾ സെനറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.