കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഡയാലിസിസ് രോഗികളുടെ കുടുംബാംഗങ്ങൾക്കായി സൗജന്യ കിഡ്നി പ്രവർത്തനക്ഷമതാ പരിശോധനയും സംഘടിപ്പിച്ചു.
കിഡ്നി ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ കിഡ്നി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കിഡ്നി ദിനാചരണത്തിന്റെ ഭാഗമായി ഡയാലിസിസ് ഡിപ്പാർട്ട്മെൻറ് ഫ്ലാഷ് മോബും ഫാം ഡി വിദ്യാർത്ഥികൾ ബോധവത്കരണ സ്കിറ്റും അവതരിപ്പിച്ചു.
ഡയറ്റിഷൻ ഇൻ ചാർജ് ഡോ. റുഫീന മാത്യു കിഡ്നി രോഗത്തെ പ്രതിരോധിക്കാനും ഡയാലിസിസ് രോഗികൾക്കുള്ള ഡയറ്റിനെ കുറിച്ച് ക്ലാസ്സ് നയിച്ചു.
ലൂർദ് ആശുപത്രി അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗ്ഗീസ്, നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പൊന്നൂസ് തോമസ് പുതുവീട്ടിൽ, ഡയാലിസിസ് ചീഫ് ടെക്നീഷ്യൻ ശ്രീ. ഹരി കാലാമ്പുറം എന്നിവർ സംസാരിച്ചു