കൊച്ചി: മയക്കുമരുന്നിനെതിരെ കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ജീവൻ രക്ഷാ യാത്രയുടെ അതിരൂപതതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കെഎൽസിഎ ഓഫീസിൽ നടന്ന സമ്മേളനത്തിൽ
അതിരൂപത പ്രസിഡൻ്റ്സി.ജെ. പോൾ അധ്യക്ഷത വഹിച്ചു. കേരള പോലീസ്
ആൻ്റി ഡ്രഗ് അവയർനസ് പ്രോഗ്രാം ഓഫീസറും കൊച്ചി സിറ്റി പോലീസ് സബ് ഇൻസ്പെക്ടറുമായ ബാബു ജോൺ മുഖ്യപ്രഭാഷണം നടത്തി. ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ തോമസ്,അതിരൂപത ട്രഷറർ എൻ ജെ പൗലോസ്,
വിദ്യാഭ്യാസ ഫോറം കൺവീനർ സൈമൺ കൂമ്പയിൽ എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെജനങ്ങളെ ബോധവൽക്കരിക്കാനും യുവതലമുറയെ ഉണർത്താനുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ രണ്ടാംഘട്ടമാണ് ജീവൻ രക്ഷാ യാത്ര.
ഇതിൻ്റെ ഭാഗമായി കെഎൽസിഎയുടെ യൂണിറ്റ് – മേഖലാ തലങ്ങളിലും എറണാകുളം ജില്ലയിലെ വിവിധ കലാലയങ്ങൾ കേന്ദ്രീകരിച്ചും ജീവൻ രക്ഷായാത്രയും ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.