KLCA ഓച്ചന്തുരുത്ത് യൂനിറ്റിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു
ലഫ്. കേണൽ അനു ഷാജി ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതകൾ നിർമ്മിച്ച ഭക്ഷ്യ – ഭക്ഷ്യതര വസ്തുക്കളുടെ വിപണനോദ്ഘാടനം
ഫാ. ഡെന്നി പാലക്കാപ്പറമ്പിൽ നിർവഹിച്ചു. , സിസ്റ്റർ സുധീര,, ഡെൽസി ആന്റണി, ആന്റണി ബാബു അട്ടിപ്പറ്റി, ജാൻസി ബെന്നി, ഷൈനി ഡെന്നീസ്, സ്മിത അനിൽ, ഷീന ഡോണി, സുസ്മി സൂർജിത്ത്, കീർത്തി അനു എന്നിവർ പ്രസംഗിച്ചു. വനിതകൾ അവതരിപ്പിച്ച കലാപരിപാടികളും വിവിധ ഗെയിമുകളും യോഗാനന്തരം നടന്നു.
മദർ തെരേസയുടെ പിന്മുറക്കാരോടൊപ്പം
ലോകം കണ്ട ഏറ്റവും മഹനീയ വനിതയായ മദർ തെരേസയുടെ പിന്മുറക്കാരോടൊപ്പം, അവിടെയുള്ള നിരാലംബരായ അമ്മമാർക്കൊപ്പമാണ് പുനലൂർ സെൻ്റ് മേരീസ് കത്തീഡ്രൽ kLC WA യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചത്. ഏറ്റവും പ്രായമുളള അമ്മയെ ഇടവകയുടെ സഹവികാരി വിപിൻ മാർട്ടിൻ പൊന്നാടയണിയിച്ചു.. . സംഘടനയിലെ എല്ലാ അംഗങ്ങളുടെയും സജീവ സാന്നിധ്യവും സഹകരണവും ഈ ദിനം വർണാഭമാക്കി. മദർ തെരേസ ഭവനിലെ എല്ലാ അംഗങ്ങൾക്കും മധുരം വിതരണം ചെയ്ത് യൂണിറ്റംഗങ്ങൾ ഒപ്പം കൂടി. വിശുദ്ധിയുടെ മണ്ണിൽ അശരണരായ വനിതകളോടൊപ്പം ചേർന്ന് വനിതാദിനം ആഘോഷമാക്കി.
ആശ പ്രവർത്തകരെ ആദരിച്ച് കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ്
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം പൊറ്റക്കുഴിയുടെ നേതൃത്വത്തിൽ എളമക്കരയിലെ ആശാ പ്രവർത്തകരെ കാണുകയും ആദരിക്കുകയും ചെയ്തു.
ആരോഗ്യരംഗത്ത് ഇന്ന് കേരളം നേടിയിട്ടുള്ള ഏത് മികച്ച പ്രവർത്തനങ്ങളുടെയും ആണികല്ലായിട്ടുള്ളത് ആശാ പ്രവർത്തകരാണ്. കഴിഞ്ഞ കോവിഡ് കാലഘട്ടങ്ങളിൽ നമുക്കു വേണ്ടി രാപ്പകലില്ലാതെ സേവനം അനുഷ്ഠിച്ച ആശപ്രവർത്തകർക്ക്, ഇന്ന് അവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കായി മുന്നോട്ടു പോകുമ്പോൾ ഈ വനിതാ ദിനത്തിൽ അവരോടൊപ്പം ആയിരിക്കുവാനും, അവരെ ചേർത്തു നിർത്തുവാനും കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിനു സാധിച്ചു.
കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജ്, പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻ്റ് അലൻ ആൻ്റണി, സെക്രട്ടറി അന്ന തെരേസ ഷാരോൺ, വൈസ് പ്രസിഡൻ്റ് ആൻ ഗ്ലോറിയ ഗോമസ് എന്നിവർ സന്നിഹിതരായിരുന്നു.
വനിതകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റി സംവാദം
വനിതദിനത്തോടനുബന്ധിച്ച് KLCWA സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ, അവകാശവും സമത്വവും അധികാരത്തിൽ പങ്കാളിത്വവും നേടിയെടുക്കുന്നതിന് പൊതു സമൂഹത്തിൽ വനിതകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റി സംവാദം സംഘടിപ്പിച്ചു
സംസ്ഥാന പ്രസിഡണ്ട് ഷെർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി വിഷയം അവതരിപ്പിച്ചു. KRLCBC വിമൻസ് കമ്മീഷൻ സെക്രട്ടറി റവ. സി. എമ്മ മേരി, Adv. അഞ്ചലി സൈറസ്, KLCWA സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, വൈസ് പ്രസിഡണ്ട് ഡോ. ഗ്ലാഡിസ് തമ്പി, പ്രസന്ന പി.എൽ, കർമ്മലിസ്റ്റീഫൻ റാണി പ്രദീപ്, എന്നിവർ പ്രതികരണങ്ങൾ അറിയിച്ച് സംസാരിച്ചു.
ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുവാൻ
വനിത ദിനത്തോടനുബന്ധിച്ച് KLCWA സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുവാൻ സ്ത്രി കൂട്ടായ്മകൾ രൂപപ്പെടുത്തുന്ന മാ നിഷാദ സമ്മേളനങ്ങൾക്ക് കൊച്ചി രൂപതയിൽ തുടക്കം കുറിച്ചു.
ആദ്യത്തെ മാ നിഷാദ സമ്മേളനം സെൻ്റ് ജോസഫ് ബെത് ലെഹം ചർച്ച് അങ്കണത്തിൽ KLCWAസംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ ഉൽഘാടനം ചെയ്തു ഇടവക KLCWA പ്രസിഡണ്ട് സി. സി പുഷ്പി അധ്യക്ഷത വഹിച്ചു. സെൻ്റ് തെരെസാസ് കോളേജ് പ്രെഫ: Dr ലിയ ബിജു വനിത ദിനസന്ദേശം നൽകി അസി.വികാരി റവ.ഫാ. നിഖിൽ ജൂഡ്കിത്തോത്തറ, റോസിലി ജൂഡ്, ട്രീസ റാൽഫി എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം അതിരൂപതയുടെ അന്താരാഷ്ട്ര വനിത ദിനാഘോഷം
തിരുവനന്തപുരം അതിരൂപതയുടെ അന്താരാഷ്ട്ര വനിത ദിനാഘോഷം 2025 കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ കൂട്ടായ്മയോടുകൂടി വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടത്തുകയുണ്ടായി. വനിതാദിനാഘോഷ സന്ദേശം നൽകിക്കൊണ്ട് തിരുവനന്തപുരം യുവജന ശുശ്രൂഷയുടെ ഫ്ലാഷ് മോബോടുകൂടി വനിതാദിനാഘോഷം ആരംഭിച്ചു.
തുടർന്ന് ഇൻഡക്സ് ആൻഡ് ഡിസബിലിറ്റി മിഷൻ കേരളയുടെ പ്രസിഡന്റ് ഡോക്ടർ എഫ് എം ലാസർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണവും സ്ത്രീ നേതൃത്വവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. തുടർന്ന് പേട്ട ഫെറാനയുടെ പ്രാർത്ഥന നൃത്തത്തോട് കൂടി പൊതുസമ്മേളനം ആരംഭിച്ചു. വിമല സ്റ്റാൻലി അതിരൂപത KLCWA സെക്രട്ടറി സ്വാഗതം ആശംസിച്ചു. അതിരൂപത KLCWA പ്രസിഡന്റ്ജോളി പത്രോസ് അധ്യക്ഷ പ്രസംഗം നടത്തി. ലത്തീൻ പോരാട്ടങ്ങളിൽ മുന്നിൽനിന്ന് സ്ത്രീകൾ മധ്യ ലഹരി മാഫിയക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തു. കീഫ്ബ് ഡെപ്യൂട്ടി സി ഇ ഒ ശ്രീമതി മിനി ആന്റണി ഐഎഎസ് പൊതുസമ്മേള ഉദ്ഘാടനം ചെയ്തു.
വിവിധ കാലഘട്ടത്തിലെ രാഷ്ട്രീയ മേഖലയിലെ സ്ത്രീമുന്നേറ്റങ്ങളെ ചൂണ്ടിക്കാണിക്കുകയും ഇന്ന് കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെ ആശയവിനിമയം തിരിച്ചുപിടിച്ചുകൊണ്ട് പരിശുദ്ധ അമ്മയുടെ മാതൃക പിൻചന്ദ് മുന്നേറുവാൻ ആഹ്വാനം ചെയ്തു. അനുഗ്രഹ പ്രഭാഷണം തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റൊ നിർവഹിക്കുകയുണ്ടായി. സഭ കരുത്ത് വനിതകൾ ആണെന്ന് പിതാവ് അഭിമാനപൂർവ്വം പറയുകയുണ്ടായി.
നമ്മുടെ ഏവരുടെയും ശ്രദ്ധ ഈ ദിവസങ്ങളിൽ പിടിച്ചു പറ്റിയ ആശാവർക്കർമാരുടെ സമരത്തിന് പൂർണ്ണ പിന്തുണ പിതാവ് പ്രഖ്യാപിക്കുകയും സ്ത്രീ സംഘടനകളുടെ പ്രസ്തുത സമരത്തിന് പിന്തുണയ്ക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര അച്ചടക്കത്തോടെ അഴിമതിക്കെതിരെ പോരാടണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ
ഡോ. മൈക്കിൾ തോമസ് സംഘടനകളിൽ അംഗത്വം നേടുകയും ചലനാത്മകമായ നേതൃത്വ പാടവം കാഴ്ചവെച്ച സമൂഹ നിർമ്മിതിക്കായി പ്രവർത്തിക്കുവാനുമുള്ള സന്ദേശം നൽകി.
ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ക്രിസ്റ്റ ബെൽ അതിരൂപത കെ സി വൈ എം വൈസ് പ്രസിഡന്റ് ആൻസി സ്റ്റാൻസിലാസ് ഭക്തസംഘടന പ്രതിനിധി റീന ഷാജി എന്നിവരും ആശംസകൾ അറിയിച്ചു. വിവിധ മേഖലകളിൽ നിന്ന് പ്രഗൽഭരായ മരിയ റോസ് തോമസ്, റെയ്ച്ചൽ രേണുക ബൈജു , മേരി ലിജിത ശ്രീമതി കൊച്ചുത്രേസ്യ , അനിത റായ് , ജെസ്സിന്താ , സെലിൻ സോളമൻ, , ആര്യ എസ് എസ് , മെറിൻ എം എസ് എന്നിവരെ ആദരിക്കുകയുണ്ടായി. പ്രോഗ്രാം കൺവീനർ , സുശീല ലോപ്പസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചു.
ബൻസിഗർ ആശുപത്രി ലോകവനിതാ ദിനം ആചരിച്ചു
കൊല്ലം∙ ബിഷപ്പ് ബൻസിഗർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം ആചരിച്ചു. വേഗതകൂട്ടാം, കൃത്യതയോടെ പ്രവർത്തിക്കാം ലിംഗ സമത്വത്തിനായി രാജ്യാന്തര വനിതാ ദിനത്തിന്റെ ‘സന്ദേശം ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷങ്ങൾ ഫാറ്റിമ മാതാ നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യാ ക്യാതറിൻ ഉദ്ഘാടനം ചെയ്തു. ലോകം അൽഭുത പൂർവ്വമായ വളർച്ച കൈവരിച്ചതിലും,പ്രകാശനമാകുന്നതിലും ആതുരസേവന രംഗത്തെ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്നു ലോകത്തെ പ്രകാശനമാകുന്നതിൽ ആതുര സേവന രംഗത്തെ സ്ത്രികളുടെ സമർപ്പിത ജീവിതം വഹിക്കുന്ന പങ്ക് വലുതാണെന്ന് ഡോ. സിന്ധ്യാ ക്യാതറിൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബിഷപ്പ് ബൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ പ്രഭാഷണം നടത്തി. ബിഷപ്പ് ബൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ. ജീനാ, നേഴ്സിങ് സൂപ്രണ്ട് സിസ്റ്റർ. സിർളാ ,ജെൽ സാ, ഡോ. അമൽ,തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീകളും, കുടുബവും ആരോഗ്യവും, സ്ത്രീ ശക്തിയും. എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വിവിത തലത്തിൽ ജോലി ചെയ്യുന്ന ആശുപത്രിയിലെ വനിതാ ജീവനക്കാരെ ആദരിച്ചു .
കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി
കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ കൊല്ലം രൂപതാ ഘടകത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട വനിതാ ദിനാഘോഷം കൊല്ലം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സെമിനാർ” സ്ത്രീ സമൂഹത്തിൻ്റെ ശക്തി” എന്ന വിഷയം കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ സ്ഥാപക പ്രസിഡൻ്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ് അവതരിപ്പിച്ചു. സംഘടനയുടെ ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാദർ .ജോളി എബ്രഹാം ആമുഖ പ്രസംഗം നടത്തി.
രൂപതാ പ്രസിഡൻ്റ് വൽസല ജോയി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വനിതാരത്ന ആദരവ് 20025 ശ്രീമതി ഹണി ബെഞ്ചമിൻ (രാഷ്ട്രീയം), ഡോക്ടർ ശ്രീജ സി എസ് ഗൈനക്കോളജിസ്റ്റ് കൊല്ലം വിക്ടോറിയ ആശുപത്രി (ആരോഗ്യം). ശ്രീമതി
ഷാർലറ്റ് ടിക്സൺ (വിദ്യാഭ്യാസം), ശ്രീമതി റീത്താദാസ് (ഭക്ത സംഘടന). ശ്രീമതി സൈനബ ബിവി (തൊഴിൽ) എന്നീ വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ച വനിതകളെ MSST മദർ സുപ്പീരിയർ സിസ്റ്റർ സുജ ജോഷ്വ കേരള ലത്തീൻ കത്തോലിക്ക വനിതാ സംഘടനയ്ക്ക് വേണ്ടി ആദരിച്ചു. സംഘടന ജനറൽ സെക്രട്ടറി സുനിത തങ്കച്ചൻ ജോയിൻ്റ് സെക്രട്ടറി ജലജ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള വനിതാ സംഘടന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.