നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപത ടീച്ചേർസ് ഗിൽഡ് അധ്യാപക സംഗമവും വാർഷിക കൺവെൻഷനും നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് വിൻസെൻറ് സാമൂവൽ ഉദ്ഘാടനം ചെയ്തു.. ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ ഗിൽഡ് പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോൺ പതാക ഉയർത്തി. മോട്ടിവേഷൻ ട്രെയിനർ ഡോ. ജോജോ ജോൺ ടീച്ചേർസ് എക്സലൻസ് എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
രൂപതാ വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. ജോണി കെ ലോറൻസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് എടുത്തു.
ഗിൽഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഗിൽഡ് സെക്രട്ടറി സ്വാഗതം പറഞ്ഞു.
നിയുക്ത സഹ. മെത്രാൻഡോ. സെൽവരാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. നിയുക്ത വികാരി ജനറൽ മോൺ. വിൻസെൻറ് കെ പീറ്റർ മുഖ്യ സന്ദേശം നൽകി .രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ നിയുക്ത മെത്രാനും, വി ജി ക്കും അനുമോദനങ്ങൾ അർപ്പിച്ചു സംസാരിച്ചു. രൂപത വിദ്യാഭ്യാസ ഡയറക്ടർ ഫാ. ജോണി കെ ലോറൻസ് ആശംസകൾ അർപ്പിച്ചു. സ്കൂൾമാനേജ്മെന്റ് എക്സികുട്ടീവ് സെക്രട്ടറി ഫാ. അനുജോ ജോർജ് മികച്ച അധ്യാപക അവാർഡ് പ്രഖ്യാപിച്ചു. മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ പേയാട് സെൻറ് സേവിയേഴ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സുധഎസ് മറുപടി പ്രസംഗം നടത്തി.
2024-25 ലെ കതിരം മാഗസിൻ ബിഷപ്പ് പ്രകാശനം ചെയ്തു. തുടർന്ന് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു. ജി വിരമിക്കുന്ന അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു. വിരമിച്ച അധ്യാപകർക്ക് പുരസ്കാരം സമർപ്പിച്ചു. വിരമിച്ച അധ്യാപകരുടെ പ്രതിനിധി ആയി മുതിയാവിള സെൻറ് ആൽബർട്സ് എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ഡിആർ ജോസ് മറുപടി പ്രസംഗം നടത്തി.
സമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ മികച്ച സ്കൂളുകൾക്ക് ഉള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച എൽ പി സ്കൂൾ ആയി ബി എം എൽ പി സ്കൂൾ വലിയവിളയും മികച്ച യു പി സ്കൂൾ ആയി സെൻറ് ജോസഫ് സ്കൂൾ പൊറ്റയിൽകട യും ഹൈസ്കൂൾ ആയി ഉണ്ടൻകോട് ഹൈസ്കൂൾ ഉം, മികച്ച ഹയർ സെക്കന്ററി സ്കൂൾ ആയി ഉണ്ടൻ കോട് ഹയർ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.ജോയിൻ കൺവീനർ ആതിര കൃതജ്ഞത അർപ്പിച്ചു