ആലപ്പുഴ :പള്ളിത്തോട്ടിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്, അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കെ എൽ സിഎയുടെ നേതൃത്വത്തിൽ ജില്ലാ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി പ്രശ്നപരിഹാര ചർച്ചയും നിവേദനവും സമർപണവും നടത്തി.
പള്ളിത്തോട് സഹവികാരി ഫാ. ജീസൺ, കെ.എൽ.സി.എ. രൂപതാ സെക്രട്ടറി സന്തോഷ് കൊടിയനാട്, വാർഡ് – ബ്ലോക്ക് മെമ്പർമാർ ഇവരുടെ നേതൃത്വത്തിൽ എഴുപതിൽപരമാളുകൾ ആലപ്പുഴ ജില്ലാ കേന്ദ്രത്തിൽ എത്തിയാണ് നിവേദനം സമർപ്പിച്ചത്. കെ.എൽ.സി.എ. പ്രസിഡൻ്റ് ജോൺ ബ്രിട്ടോ, സാബു വി. തോമസ്, K.L. C. W. A. ഡയറക്ടർ. സി.അമ്പിലിയോൺ, പ്രസിഡൻ്റ് സോഫി രാജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സമർപ്പിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് എൻജിനിയർ സ്ഥലത്ത് നേരിട്ടെത്തി നിജസ്ഥിതി പരിശോധിക്കാമെന്നും ചേർത്തലയിൽ ഉദ്യോഗസ്ഥതല യോഗം കൂടി പ്രശ്ന പരിഹാരം വേഗത്തിൽ സാധ്യമാക്കാമെന്നും എൻജിനിയർ ഉറപ്പ് നൽകി.