നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി യുടെ 29-ാം വാർഷികാഘോഷം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ. ജി ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച വാർഷിക ഉദ്ഘാടനം സമ്മേളനം കാട്ടാക്കട എം.എൽ.എ. ഐ. ബി.സതീഷ് ഉദ്ഘാടനം ചെയ്തു.
NIDS ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. നെടുമങ്ങാട് റീജിയണൽ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ, കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ,നേഴ്സറി കോ ഓഡിനേറ്റർ ലളിത, സ്റ്റാഫ് സെക്രട്ടറി ഷൈനി, ആനപ്പാറ ഹോളിക്രോസ് നേഴ്സറി വിദ്യാർത്ഥിനി ആൻ എസ്.പോൾ, പി.ടി.എ.പ്രസിഡൻ്റ് ലീന എന്നിവർ സംസാരിച്ചു.
ആശാകിരണം കാൻസർ കെയർ പദ്ധതി ധനസഹായ വിതരണം നടത്തി. തുടർന്ന് നഴ്സറി കുട്ടികളുടെ കലാവിരുന്ന്, പ്രദർശന വിപണന മേള, രക്തദാന ക്യാമ്പ്, എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു.