കൊച്ചി :ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ ന് ഇനി ഒരു നാൾ മാത്രം. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് ആണ് ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കുന്നത് . സംഗമം കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് രാജ്യത്തിൻ്റെ തന്നെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് ശ്രമിക്കുന്നത് എന്ന് കുറിച്ചു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിൽ രാജ്യത്തു തന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നു വരുന്നത് എന്നത് നമ്മുടെ അനുകൂലഘടകമാണ് എന്നും ഒപ്പം ഇതിനായി 8 മാസം നീണ്ട മികച്ച മുന്നൊരുക്കങ്ങളും സംസ്ഥാനത്തിന് നടത്താൻ സാധിച്ചുവന്നതും മന്ത്രി പറഞ്ഞു.