ചെന്നൈ : തമിഴ്നാടിനെ ആവശ്യമില്ലാതെ വിമര്‍ശിച്ചാല്‍ അത് തീക്കളിയാകുമെന്ന് തമിഴ് സിനിമാതാരവും ടി വി കെ പ്രസിഡന്റുമായ വിജയ്. പ്രതികാരബുദ്ധിയില്‍ ഫണ്ട് തരാത്തത് ഫാസിസമെന്നും വിജയ് പറഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ സഹായം ചോദിക്കുമ്പോള്‍ ഹിന്ദി പഠിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറയുന്നു എന്ന് ഉദയനിധി സ്റ്റാലിനും പറഞ്ഞു.
കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരെന്ന് വിജയ് വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ ഭാഷ നയത്തിനെ എതിര്‍ക്കുന്നതും പ്രതികാരബുദ്ധിയില്‍ ഫണ്ട് തരാത്തതും ഫാസിസമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വികടന് പിന്തുണ പ്രഖ്യാപിക്കുന്നതായും വിജയ് പറഞ്ഞു.