മുനമ്പം : കോഴിക്കോട് ഫറൂഖ് കോളേജ് സൊസൈറ്റിയിൽ നിന്നും വിലകൊടുത്ത് തീറു വാങ്ങി മുനമ്പം ചെറായി തീരപ്രദേശത്ത് താമസിക്കുന്ന 610 കുടുംബങ്ങളുടെ വീടും സ്ഥലവും ഒരു നോട്ടീസ് പോലും നൽകാതെ വഖഫ് ബോർഡിലേക്ക് എഴുതിയെടുത്തതിൽ പ്രതിഷേധിച്ച് പദയാത്രയും ധർണയും നടത്തി .
മുനമ്പം – കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയിൽ നിന്നും ചെറായി ബീച്ചിലെ ഭുവനേശ്വരി ക്ഷേത്രത്തിലേക്കുള്ള പദയാത്രക്ക് ശേഷം പ്രതിഷേധ ധർണ്ണയും ദീപശിഖ പ്രയാണവും നടന്നു . ഭൂസംരക്ഷണ സമിതി സമരപ്പന്തലിൽ പാഷനിസ്റ്റ് സഭയുടെ ഇന്ത്യൻ വൈസ് പ്രൊവിൻസ് കൺസൾട്ടന്റ് ഫാ. സുഗുണൻ ലോറൻസ് സിപി പദയാത്ര ഉദ്ഘാടനം ചെയ്തു .
ഭുവനേശ്വരി ക്ഷേത്രാങ്കണത്തിൽ നടന്ന പൊതുസമ്മേളനം എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ ഉദ്ഘാടനം നിർവഹിച്ചു . ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷം വഹിച്ചു . ഫാ.ആന്റണി തോമസ് പോളക്കാട്ട്, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി , യുവരശ്മി ക്ലബ്ബ് സെക്രട്ടറി വി. കെ പ്രദീപ് മുനമ്പം എസ്എൻഡിപി ശാഖ പ്രസിഡന്റ് മുരുകൻ കാതികുളത്ത് , കുടുംബി സേവാസംഘം പ്രസിഡന്റ് സുധീർ, വെട്ടുവ സഭാ സെക്രട്ടറി വിശ്വനാഥൻ, റോയ് കുരിശിങ്കൽ, ഷിബു കളപ്പുരക്കൽ,സിജി ജിൻസൺ തുടങ്ങിയവർ പ്രസംഗിച്ചു