ആലപ്പുഴ : മത്സ്യബോർഡ് ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടിവ് ആയി പി.ആർ കുഞ്ഞച്ചൻ ചുമതലഏറ്റെടുത്തു. അർത്തുങ്കൽ ആയിരംതൈ തീരദേശ ഗ്രാമത്തിൽ പരമ്പരാഗത മത്സ്യ തൊഴിലാളി കുടുംബത്തിൽ ജനിച്ച്, സ്കൂൾ വിദ്യാഭ്യസത്തിനു ശേഷം മത്സ്യബന്ധനവും കോളേജ് വിദ്യാഭ്യാസവും സാമൂഹിക പ്രവർത്തനവും നടത്തിയ സമുദായ സ്നേഹിയാണ് ഇദ്ദേഹം .
ഈ പ്രവർത്തന കാലഘട്ടത്തിൽ വനം വകുപ്പിൽ പ്രവേശിക്കുകയും തൻ്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം തീരജനതയോടൊപ്പം അവരുടെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിനായി ലത്തിൻ സഭാ നേതൃത്വത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ആലപ്പുഴ രൂപത ബീഡ് (Board of Educatuon Alleppey Diocese) സെക്രട്ടറിയായും KRLCC എക്സിക്യൂട്ടിവ് മെമ്പറായും രൂപതാBCC സെൻട്രൽ ടീമംഗമായും KLCA, രുപതാരാഷ്ട്രീയ കാര്യസമിതി, ഉദ്യോഗസ്ഥഫോറം ഇവയിലെല്ലാം സജീവ സാന്നിധ്യമായി .
തീര ജനതയ്ക്കു ഏറെ ആശങ്കയുണ്ടായിരുന്ന തീരദേശ പരിപാല നനിയമം . കാലാവസ്ഥാവ്യതിയാനം . കടൽക്ഷോഭം. നിർദ്ദിഷ്ട തീരദേശ ഹൈവേ എന്നീ വിഷയങ്ങൾ പഠിക്കുകയും, KLCA – KRLCC ജനജാഗര മീറ്റിങ്ങുകളിലും പൊതുവേദികളിലും തീരദേശവാസികളെ ബോധവൽകരിക്കുകയും, രൂക്ഷമായ കടൽക്ഷോഭകാലത്ത് തീരസംരക്ഷണത്തിനായി ചെല്ലാനം അടക്കമുള്ള പ്രദേശത്തെ പ്രതിരോധ പ്രവർത്തനത്തിനായി ഇദ്ദേഹം ഉൾപ്പെട്ട KRLCC സമിതി തയ്യാറാക്കിയ പദ്ധതി മുഖ്യ മന്ത്രിക്കും MLA മാർക്കും സമർപ്പിക്കുകയും അതിൻ്റെ ചുവടു പിടിച്ചു സർക്കാർ കൊണ്ടു വന്ന ചെല്ലാനം പദ്ധതി വിജയമായി.
സർക്കാരിൻ്റെയും . ബഹു ഫിഷറീസ് മത്സ്യബോർഡ് ചെയർമാൻ്റെയും താല്പര്യപ്രകാരം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ചുമതല മത്സ്യതൊഴിലാളി സമൂഹത്തിന് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .