കൊച്ചി : മനോഹരമായ ഓർമ്മകൾ ഉണർത്താനും യുവജനങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ ‘പാട്ടും കട്ടനും’-2 പ്രശസ്ത ഗായകൻ ഗാഗുൽ ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്ക് അധ്യക്ഷത വഹിച്ചു.മുൻ സി.എ.സി ഡയറക്ടർ ഫാ. ജോസഫ് തട്ടാരശേരി, കെ.എൽ.സി.എ വരാപ്പുഴ അതിരൂപത സെക്രട്ടറി സിബി ജോയി, മുൻ കെ.സി.വൈ.എം ലാറ്റിൻ ജനറൽ സെക്രട്ടറി ജിജോ ജോൺ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി,
ചെമ്പുമുക്ക് ഇടവക സഹവികാരിയായ ഫാ. സുനിൽ മുടവശേരി, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഉപാധ്യക്ഷൻ അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, തോട്ടക്കാട്ടുകര ഇടവക സഹ. വികാരി ഫാ. ഫെബിൻ കിഴവന, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗ്ഗീസ്, അരുൺ വിജയ് എസ്., അരുൺ സെബാസ്റ്റ്യൻ, ഫെർഡിൻ ഫ്രാൻസിസ്, മേഖല ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.