തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ജനങ്ങൾക്ക് നികുതിഭാരം ഏർപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ജനപ്രിയ പ്രഖ്യാപനങ്ങൾ കുറയാനും സാധ്യതയില്ല. സമ്പൂർണ ബജറ്റിൽ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് നേരത്തെ പിണറായി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇത് ഇക്കുറി നടപ്പിലാക്കുമോ എന്നതാണ് പ്രധാനം.
മുണ്ടക്കൈ ചൂരല്‍ മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് ഒന്നാംഘട്ടത്തിൽ 750 കോടി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ജീവനക്കാരുടെ DA ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി.
ശമ്പള പരിഷ് കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം
സർവ്വീസ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ 600 കോടി
VKPGT പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
ഗതാഗത ഇടനാഴികൾ ശക്തിപ്പെടുത്തും
നിലവിലെ ഗതാഗത മാർഗങ്ങൾ ശക്തിപ്പെടുത്തും
ഇടനാഴിയുടെ സമീപ മേഖലയെ വികസിപ്പിക്കും
വിവിധ പദ്ധതികൾ നടപ്പാക്കും
റോഡുകൾക്ക് 3061 കോടി
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 39223 നല്‍കിയത് കോടി രൂപ
15980.41 കോടി രൂപയാണ് പുതിയ വിഹിതം
കാരുണ്യ പദ്ധതിയ്ക്ക് 700 കോടി രൂപ കൂടി അനുവദിക്കും
ഹെൽത്ത് ടൂറിസം പദ്ധതികൾക്ക് 50 കോടി
കുസാറ്റിന് 69 കോടി അനുവദിച്ചു
എംജി സർവകലാശാലയ്ക്ക് 62 കോടി
സർവകലാശാലകളിൽ മികവിന്റെ കേന്ദ്രം ആരംഭിക്കാൻ 25 കോടി
ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി
കണ്ണൂർ വിമാനത്താവളത്തിന് സമീപം ഐടി പാർക്ക് സ്ഥാപിക്കാൻ 293.22 കോടി കിഫ്ബിയിൽ നിന്ന്