മുംബൈ :ദി ഫ്രറ്റേർണിട്ടി ഓഫ് മലയാളി ലാറ്റിൻ കത്തോലിക്സ് , മുംബൈയുടെ 34-) മത് വാര്‍ഷിക ആഘോഷങ്ങള്‍ Bhandup സെ. സേവ്യർ ജൂനിയർ കോളേജ് ഹാളില്‍ വെച്ച്, വിവിധ കലാപരിപാടികളോടെ നടത്തി.
ദിവ്യബലിക്കു ശേഷം നടത്തിയ പൊതു സമ്മേളനത്തില്‍ ഹോളി ട്രിനിറ്റി ചർച് പൊവൈ ,മുംബൈ ഫാ.കജെറ്റൻ പിന്റോ ,സെ.സേവ്യർസ് ജൂനിയർ കോളേജ് ,പ്രിൻസിപ്പൽ ഫാ . മൈക്കിൾ പിന്റോ , ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഒ സി ഡി , ഫാ. ജോൺസൺ തൈനംവീട്ടിൽ, ഒ സി ഡി, ഫാ.ജോസഫ്
ജെയ്സൺ ഫെർണാണ്ടസ് ഒ സി ഡി, എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ Xth, XIIth എന്നീ ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ, മഹാരാഷ്ട്രയിലെ നാസിക് ദേവാലയത്തില്‍, ഉണ്ണീശോയുടെ തിരുനാൾ ദിനമായ ഫെബ്രുവരി ഒന്‍പതാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് മലയാളത്തില്‍ ദിവ്യ ബലി ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.