കൊച്ചി: വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആർച്ച് ബിഷപ്പ് ഡോ.ഡാനിയേൽ അച്ചാരുപറമ്പിൽ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് റുവാണ്ട ദേശീയ ഫുട്ബോൾ ടീമംഗം ഇയാട്ടുറിൻസ് ലൂസി
ഉദ്ഘാനം ചെയ്തു.
കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് മുൻവശത്തുള്ള സെന്റ് ആൽബർട്സ് കോളേജിന്റെ ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടന യോഗത്തിൽ കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു.
സെന്റ് ആൽബർട്സ് കോളേജ് ചെയർമാൻ റവ.ഡോ.ആന്റണി തോപ്പിൽ മുഖ്യാതിഥിയായിരുന്നു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ഡയറക്ടർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ,സെന്റ് ആൽബർട്സ് കോളേജ് അസി. മാനേജർ ഫാ.നിബിൻ കുര്യാക്കോസ്,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി
ആൻ്റി ടി.ജെ, കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെസിവൈഎം അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്,
പ്രോഗ്രാം കൺവീനർ നിക്സൺ വേണാട്ട്, ആർട്സ് ഫോറം കൺവീനർ ടി എ ആൽബിൻ,അതിരൂപത ട്രഷറർ എൻ.ജെ. പൗലോസ്,
സെക്രട്ടറി സിബിജോയ് എന്നിവർ പ്രസംഗിച്ചു.
സെൻ്റ് ആൽബർട്സ് കോളേജ് ഫിറ്റ്നസ് മാനേജ്മെൻറ് മേധാവി പ്രീതി കെ എബ്രാഹം, അർച്ചനജോസഫ് ,ഒഫീഷ്യൽ ഇൻ ചാർജ് അൽഫോൺസ് ജോസി,ഷാരോൺ പോൾ,അതിരൂപത വൈസ് പ്രസിഡൻ്റുമാരാ റോയ് ഡി കുഞ്ഞ, ബാബു ആൻ്റണി, എം എൻ ജോസഫ്,
മേരി ജോർജ്, സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്,വിൻസ് പെരിഞ്ചേരി, ഫില്ലി കാനപ്പിള്ളി,എക്സിക്യൂട്ടീവ് അംഗങ്ങളായമോളി ചാർലി, ആൻസാ ജെയിംസ്, ജെയിംസ് കളരിക്കൽ, കലൂർ മേഖല പ്രസിഡൻ്റ് ആൽബി വെണ്ണല എന്നിവർ നേതൃത്വം നൽകി.
ഫൈനൽ മത്സരങ്ങൾക്ക് ശേഷം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ
സമ്മാനങ്ങൾ വിതരണം ചെയ്യും.
നിഖിൽ വിൽസൺ, സണ്ണി അസ്വസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തുന്ന ഫുട്ബോൾ മത്സരത്തിൽ എറണാകുളത്തെ നിരവധി സ്കൂളുകൾ പങ്കെടുക്കുന്നു.