കൊച്ചി: കേരളത്തിൻ്റെ കടൽത്തീരത്തുനിന്നും ധാതുക്കൾ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം കേരള തീരത്തിൻ്റെ പരിസ്ഥിതിയെ താറുമാറാക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുമെന്നും കെആർഎൽസിസി.
നവംബർ 28 ന് പ്രസിദ്ധീകരിച്ച ടെണ്ടർ നടപടികളിൽ പതിമൂന്ന് മിനറൽ ബ്ലോക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം കൊല്ലം തീരത്താണ്.
242 ചതുരശ്ര കിലോമീറ്ററിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള മണലാണ് ഖനനം ചെയ്യുന്നത്. മുന്നൂറിലധികം മെട്രിക് ടൺ മണൽ നിഷേപമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
2003 ൽ നിയമം ഭേദഗതി ചെയ്താണ് ഖനനത്തിനുള്ള അവകാശം കേന്ദ്ര സർക്കാർ കവർന്നെടുത്തത്, ചുരുക്കം ചില കോർപ്പറേറ്റ് കമ്പനികൾക്ക് ഗുണമെന്നതിനപ്പുറം ഇത് കേരളത്തിന് പ്രയോജനകരമാവില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി ഉപജീവനം നഷ്ടപ്പെടുത്തുന്നു വിനാശകരമായ തീരുമാനമാണിതെന്ന് കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് വ്യക്തമാക്കി.