മലപ്പുറം: കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ പാണക്കാട് സന്ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡൻ്റ് പാണക്കാടെത്തിയത്. മുസ്ലിം ലീഗ് നേതാക്കൾ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡൻ്റ് ചർച്ച നടത്തി.
സമകാലിക രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നറിയുന്നു .