കൊച്ചി: പശ്ചിമ കൊച്ചിയിൽ ശക്തമായ വേലിയേറ്റം മൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടലുകൾ ഉണ്ടായി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് BOT പാലത്തിന്റെ പടിഞ്ഞാറെ കവലയിൽ വച്ച് KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചു.
ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് എത്രയും പെട്ടന്ന് സർക്കാർ കായലിലെ എക്കൽ നീക്കം ചെയ്യാനും, കരിങ്കൽ ചിറകൾ കെട്ടുവാനും, സ്ലൂയിസുകൾ സ്ഥാപിക്കുവാനും, യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കണം. കായലിലെ എക്കൽ നീക്കം ചെയ്തില്ല എങ്കിൽ ഉൾനാടൻ മൽസ്യ ബന്ധനത്തിനെയും, കമ്പ വല തൊഴിലാളികളെയും ഇത് കാര്യമായി ബാധിക്കും. വർഷങ്ങൾ ആയുള്ള വിഷയത്തിൽ എസ്റ്റിമേറ്റ് മാത്രം എടുക്കാതെ നടപടികളുമായി വളരെ പെട്ടെന്ന് തന്നെ മുന്നോട്ടു പോവണം
എന്ന് ധർണയിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ ധർണയിൽ, KLCA കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസലർ ഡോ.ജോണി പുതുക്കാട്ട് ഉൽഘടനം നിർവഹിച്ചു. KLCA കൊച്ചി രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ ആമുഖ പ്രഭാഷണം നടത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് സാബു കാനക്കാപള്ളി, ട്രഷറർ ജോബ് പുളിക്കൽ, ഹെൻസൺ പോത്തം പള്ളി, ഷാജു ആനന്ദശേരി, വിദ്യ ജോജി, സെബാസ്റ്റ്യൻ , ജോഷി മുരിക്കുംതറ, ലിനു തോമസ്, സൈമൺ ജോസഫ്, മെൽവിൻ എന്നിവർ സംസാരിച്ചു