ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ കാട്ടുതീ പടർന്നു. 2,921 ഏക്കറോളം വരുന്ന പ്രദേശത്താണ് തീപടരുന്നത്. അപകടത്തെ തുടർന്ന് വീടുകളടക്കം 13,000 കെട്ടിടങ്ങൾ ഭീഷണിയിലാണ്.മുപ്പതിനായിരം പേരെ ഒഴിപ്പിച്ചു.
ഏകദേശം 24,000 ആളുകളും നിരവധി സെലിബ്രിറ്റികളും വസിക്കുന്ന ലോസ് ഏഞ്ചൽസ് ഡൗൺ ടൗണിന്റെ പടിഞ്ഞാറുള്ള സമ്പന്നമായ തീരപ്രദേശമായ പസഫിക് പാലിസേഡിൽ നിന്ന് താമസക്കാർ പലായനം ചെയ്യാൻ ശ്രമിച്ചതിനാൽ സൺസെറ്റ് ബൊളിവാർഡിലൂടെ കിലോമീറ്ററുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ഒരു ദശാബ്ദത്തിലേറെയായി തെക്കൻ കാലിഫോർണിയ അനുഭവിച്ചതിൽ വച്ച് ഏറ്റവും ശക്തമായ മണിക്കൂറിൽ 100 മൈൽ വരെ വേഗതയുള്ള കാറ്റ് ബുധനാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത് . തെക്കൻ കാലിഫോർണിയയ്ക്ക് ചുറ്റും കിലോമീറ്ററുകളോളം വലിയൊരു പുകപടലം കാണാമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.