മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തിയെട്ടാം ദിനത്തിലേക്ക് കടന്നു. എൺപത്തി ഏഴാം ദിന നിരാഹാര ഉത്ഘാടനം ഫാ. ആന്റണി തോമസ് പോളക്കാട്ട് സിപി നിർവഹിച്ചു.ഇരുപത്തി മൂന്ന് പേർ നിരാഹാരമിരുന്നു.
ആലപ്പുഴ രൂപതയിൽ നിന്നും കാത്തലിക് ഫിഷർമെന്റ്സ് യൂണിയൻ ഭാരവാഹികൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ഫാദർ ആന്റണി പോൾ, ഫാദർ ജോണി കളത്തിൽ ചെല്ലാനം, ഫാദർ തോബിയാസ് തെക്കേ പാലക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അതിജീവനത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ആലപ്പുഴ രൂപതാ ഒപ്പം ഉണ്ടാകുമെന്ന് ഫാ. ക്ലിഫിക്സ് ഫെർണ്ണാഡസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. തൊടുപുഴയിൽ നിന്നും സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥന കൂട്ടായ്മ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ബ്രദർ തോമസ് തൊടുപുഴ ബ്രദർ ഡെയ്സൺ എറണാകുളം, ജോബി സ്കറിയ തൃശ്ശൂർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.