കൊച്ചി:പണത്തിന്റെ ഹുങ്കും നിലവാരമില്ലാത്ത വാർത്താ ചാനലുകളുടെയും ഫാൻസിന്റെയും പിന്തുണയും തുണച്ചില്ല. നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.
നടി നൽകിയ പരാതിക്ക് പിന്നാലെ മലയാളത്തിലെ പ്രമുഖ ചാനലുകളിൽ പലതിലും ബോബി ചെമ്മണ്ണൂരിന് വിശദീകരണം നൽകാൻ അവസരമൊരുക്കിയതും മറ്റൊരു അശ്ലീലമായിരുന്നു .