കൊച്ചി: കെഎൽസിഎ കലൂർ മേഖല സംഘടിപ്പിച്ച എക്സലൻഷ്യ 2024-25വിദ്യഭ്യാസ അവാർഡ് വിതരണ സമ്മേളനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ പാരീഷ് ഹാളിൽ നടന്ന പരിപാടിയിൽ
മേഖലാ പ്രസിഡൻ്റ് ആൽബി കുറ്റിച്ചക്കാലക്കൽ അധ്യക്ഷനായിരുന്നു.
കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി .ജെ . തോമസ് വിഷയാവതരണവും വരാപ്പുഴ അതിരൂപതാ പ്രസിഡൻ്റ്
സി. ജെ പോൾ മുഖ്യപ്രഭാഷണവും നടത്തി. കലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ ഇടവക വികാരി ഫാ. പോൾസൺ സിമേന്തി സ്ക്കോളർഷിപ്പ് വിതരണം നടത്തി.
സാമൂഹ്യപ്രവർത്തനരംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ സിനിമ നിർമാതാവ് ജെ ജെ കുറ്റിക്കാട്ട്,സാമുദായിക സംഘടനാപ്രവർത്തന മികവ് തെളിയിച്ച ജോസഫ് ആഞ്ഞിപ്പറമ്പിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.
അതിരൂപതാ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡൻ്റുമാരായ ബാബു ആൻ്റണി,റോയ് ഡിക്കുഞ്ഞ, സെക്രട്ടറി സിബി ജോയ്, വനിതാഫോറം കൺവീനർ നൈസി ജെയിംസ്, സംസ്ഥാന സമിതിയംഗം ലൂയിസ് തണ്ണിക്കോട്ട്, മേഖലാ സെക്രട്ടറി ജോഷി കൈതമന , ഭാരവാഹികളായ ജോബി ജോർജ്ജ്, ബിജു വർഗീസ്,ബിജു വെള്ളേപ്പറമ്പിൽ, അജിത്ത് പീറ്റർ, ദിലീഷ് തച്ചുതറ എന്നിവർ പ്രസംഗിച്ചു.