കൊച്ചി: കെ ആർ എൽ സി ബി സി കമ്മീഷൻ ഫോർ വിമൻ- ഏഴാമത് സംസ്ഥാന സമ്മേളനം പാലാരിവട്ടം പി ഓ സിയിൽ നടന്നു .കോട്ടപ്പുറം രൂപതാ മെത്രാൻ അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു . വനിതകളുടെ ശക്തിയെയും കഴിവുകളെയും സമൂഹത്തിന്റെ പ്രയോജനപ്പെടുത്തി വളർച്ചയിലേക്ക് മുന്നേറ്റത്തിലേക്ക് കടന്നുവരുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വനിതാ കമ്മീഷൻ റീജിനൽ സെക്രട്ടറി സിസ്റ്റർ എമ്മ മേരി എഫ്. ഐ .എച്ച് അധ്യക്ഷത വഹിച്ചു .
ഡോ. തോമസ് തറയിൽ , ഡോ. ജിജു അറക്കത്തറ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ഷേളി സ്റ്റാൻലി, വിൻസി ബൈജു , റാണി പ്രദീപ്, ഡോ. ഗ്ലാഡിസ് തമ്പി, പുഷ്പ ക്രിസ്റ്റി, ജാക്ലിൻ ജോബ് , പ്രസന്ന പി എൽ ,ഡോ. ന്യൂജ കാർണിഷ് , എലിസബത്ത് കരളിൻ, മേരി ഗീത ലിയോൺ , വിമല അൽഫോൻസ് എന്നിവർ സംസാരിച്ചു വനിതകൾക്കായി സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ വിജയികൾക്കും സിബിസിഐയിൽ റിപ്പോർട്ട് സമർപ്പിച്ച രൂപതകൾക്കുള്ള പുരസ്കാരം നൽകി.
സ്ട്രെസ് മാനേജ്മെൻറ് ഫോർ ഇഫക്റ്റീവ് ലീഡർഷിപ്പ്, മീഡിയ ആൻഡ് സ്കിൽ ഫോർ മിനിസ്ട്രി, റിട്രീറ്റ് ഫോർ സ്പിരിച്ചൽ ഗ്രോത്ത്പ്രൊവിൻസിൽ ടോണി മുത്തപ്പൻ ഒ സി ഡി, ഡോ. ബേണി വർഗീസ് ഒ .എഫ് .എം ക്യാപ്, വനിതാ ലീഡേഴ്സ് എന്നിവർ ക്ലാസുകൾ നയിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതയിൽ നിന്നുമുള്ള നൂറിലധികം വിവിധ സംഘടന വനിത ഭാരവാഹികൾ പങ്കെടുത്തു.