കോഴിക്കോട്: കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഫെലിക്സ് നതാലിസ്” മഹാക്രിസ്തുമസ് ഘോഷയാത്ര 4-ന് വൈകുന്നേരം 4 മണി മുതൽ 7 മണി വരെ നടക്കും . കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.വർഗീസ് ചക്കാലക്കൽ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകളെ പറത്തിവിട്ട് ഘോഷയാത്ര ഉത്ഘാടനം ചെയ്യും . ആയിരത്തിൽപരം ക്രിസ്തുമസ് പപ്പമാരുടെ അകമ്പടിയോടു കൂടെ പങ്കെടുക്കുന്നവരെല്ലാം ചുവപ്പ് വസ്ത്രമായിരിക്കും ധരിക്കുക. വിവിധ കലാപരിപാടികളും അരങ്ങേറും.
കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് രൂപത മീഡിയ സെന്റർ പാക്സ് കമ്മ്യൂണിക്കേഷൻ സജ്ജമാക്കിയ ഫ്ലാഷ് മോബോടുകൂടി ഘോഷയാത്ര ആരംഭിക്കും.വയനാട് റോഡ് വഴി സി എച്ച് ഓവർബ്രിഡ്ജിലൂടെ സഞ്ചരിച്ച് നഗരത്തിലെ പ്രമുഖ കേന്ദ്രമായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിക്കും.
സമാപന സമ്മേളനത്തിൽ കോഴിക്കോട് മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷനാകും .
കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.
പാക്സ് കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന തീം സോങ് പ്രസന്റേഷൻ,മേരിക്കുന്ന് നിർമ്മല നഴ്സിംഗ് സ്കൂൾ, പ്രോവിഡൻസ് കോളേജ് എന്നിവർ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, നാടകം, തുടങ്ങിയ കലാപരിപാടികൾ സമാപന സമ്മേളനത്തിൽ അരങ്ങേറും.
ജാതി മത വ്യത്യാസമില്ലാതെഏവർക്കും പങ്കെടുക്കാവുന്ന ,സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം നൽകുന്ന ഈ ഘോഷയാത്രകോഴിക്കോട് നഗരത്തിലെ ആദ്യമെഗാ ക്രിസ്തുമസ് ഘോഷയാത്രയായിരിക്കുമെന്നും മുന്നോട്ടുള്ള വർഷങ്ങളിലും ഇത് തുടരുമെന്നും ബിഷപ്പ് അറിയിച്ചു . വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കോഴിക്കോട് ഫെറോന വികാരി ഫാ ജെറോം ചിങ്ങംതറ, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ സൈമൺ പീറ്റർ,റെവ.സോജൻ ആലുക്കൽ സ്റ്റിറ്റ്സർ പ്രീതി, ശ്രീ എൽവിസ് എന്നിവർ നേതൃത്വം നൽകും .