തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി. അഭിവന്ദ്യ തോമസ് ജെ.നെറ്റോ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോട് കൂടിയാണ് ജൂബിലിവർഷം ആരംഭിച്ചത്. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ പെരെര മറ്റനേകം വൈദീകരും സന്യസ്ഥരും സന്നിഹിതരായിരുന്നു. ദിവ്യബലി മധ്യേ ലോഗോ പ്രകാശനവും ചെയ്തു.
വി. കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീർത്ഥാടകരാകാം എന്നതാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ജൂബിലി ആപ്തവാക്യം