കൊച്ചി : വരാപ്പുഴ അതിരൂപത സി എൽ സി യുടെ പുതിയ ഭാരവാഹികൾ ആർച്ച് ബിഷപ്പ് റവ ഡോ ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. സന്തോഷത്തോടെ പുതിയ ഭാരവാഹികളെ സ്വീകരിക്കുകയും സ്വാഗതം ചെയ്ത അദ്ദേഹം ക്രിസ്മസ് സന്ദേശം നല്കിയ ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ അർപ്പിക്കുകയും മുന്നോട്ടുള്ള സി.എൽ.സി യുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും ആശീര്‍വാദം നല്‍കുകയും ചെയ്തു.
വരാപ്പുഴ അതിരൂപത സി.എൽ.സി ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, ആനിമേറ്റർ സി. ടീന, ദുരൂപത സി എൽ സി പ്രസിഡന്റ് അലൻ പി ടൈറ്റസ് ജനറൽ സെക്രട്ടറി ഡോണ്‍ എണസ്റ്റിൻ ട്രഷറർ അമൽ മാർട്ടിൻ വൈസ് പ്രസിഡന്റ്മാരായ അഖിൽ ജോർജ്, അനീറ്റ ജോൺ ജോയിന്റ് സെക്രട്ടറിമാരായ ആൻ മേരി എവുസേവിയുസ്, സുജിത് അർമീഷ് മീഡിയ ഫോറം കോർഡിനേറ്റർ അന്റോണിയോ ടോം ജെസ്വിൻ വുമൺസ് ഫോറം കോർഡിനേറ്റർ ഡോ. നേഹ ആൻ ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു.