വത്തിക്കാൻ: ലോകം കടുത്ത പരീക്ഷണങ്ങളിലുടെ കടന്നു പോകുകയും അനേകം നാടുകൾ അക്രമത്തിൻറെയും യുദ്ധത്തിൻറെയും വേദികളാക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൻറെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കലിൻറെയും സാഹോദര്യത്തിൻറെയും അരൂപിയിൽ ഒത്തുചേരുക എന്നത് അത്യധികം പ്രാധാന്യമർഹിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ.
എസ്തോണിയയുടെ തലസ്ഥാനമായ ടാല്ലിന്നിൽ ടെസെ എക്യുമെനിക്കൽ സമൂഹത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന നാല്പത്തിയേഴാം യൂറോപ്യൻ യുവജന സമ്മേളനത്തിൻറെ ഉദ്ഘാടന ദിനമായിരുന്ന ഇന്നലെ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ നാമത്തിൽ പ്രസ്തുത സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.
ശനിയാഴ്ച ആരംഭിച്ച ടാല്ലിൻ പഞ്ചദിന യുവജന സമ്മേളനം 2025 ജനുവരി 1-നാണ് സമാപിക്കുക.