കൊച്ചി:കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പപ്പാഞ്ഞിറാലിയും സംഗമവും സംഘടിപ്പിച്ചു.
എറണാകുളം സെൻ്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള സ്നേഹജ്വാല തെളിയിച്ചുകൊണ്ട് പപ്പാഞ്ഞിറാലി ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് വഞ്ചി സ്ക്വയർ ഓപ്പൺ സ്റ്റേജിൽ നടന്ന
സ്നേഹസംഗമം കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സമൂഹത്തെ കാർന്നു തിന്നുന്ന സാമൂഹ്യ വിപത്തിനെതിരെ ജാഗ്രതപാലിക്കുന്നതിന് ഇത്തരം ആഘോഷവേളകൾ വിനിയോഗിക്കുന്നത് മാതൃകാപരമാണ്. നഗരത്തിൽ മയക്കുമരുന്ന് വ്യാപനംതടയാൻ കർശനന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പൊതുപ്രവർത്തകർ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും കൊച്ചി കോർപറേഷൻ കെഎൽസിഎ വരാപ്പുഴ അതിരൂപതയു
മായി ചേർന്ന് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മേയർ ചൂണ്ടിക്കാട്ടി.
പപ്പാഞ്ഞിക്കൂട്ടത്തിന് അഭിവാദ്യമർപ്പിച്ച് മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ ക്രിസ്മസ് സന്ദേശം നൽകി.കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത കെഎൽസിഎ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്,വരാപ്പുഴ അതിരൂപത ബി.സി സി ഡയറക്ടർ
ഫാ. യേശുദാസ് പഴമ്പിള്ളി, അല്മായ കമ്മീഷൻ അസോ. ഡയറക്ടർ
ഫാ. ലിജോ ഓടത്തക്കൽ, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട് എന്നിവർ ആശംസകൾ നേർന്നു.വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ സ്വാഗതവും കൺവീനർ സിബി ജോയ് നന്ദിയും പറഞ്ഞു.
അതിരൂപതാ ഭാരവാഹികളായ ട്രഷറർ എൻ.ജെ പൗലോസ്, റോയ് ഡിക്കുഞ്ഞ,
എം എൻ ജോസഫ്, ബാബു ആൻറണി, മേരി ജോർജ്,സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി, വിൻസ് പെരിഞ്ചേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ നിക്സൺ വേണാട്ട്, ആൽബിൻ ടി എ ,ജിജോ കെ എസ് , ജെയിംസ് കളരിക്കൽ,ജെ.ജെ. കുറ്റിക്കാട്ട്, ലൂയീസ് തണ്ണിക്കോട്ട് , ആൻസ ജയിംസ്, മോളി ചാർളി എന്നിവർ നേതൃത്വം നൽകി.
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ്കണക്കിന് പപ്പാഞ്ഞി വേഷധാരികൾ പങ്കെടുത്തു.
ആധുനിക സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശമുയർത്തിയാണ് പപ്പാഞ്ഞി സംഗമം
സംഘടിപ്പിച്ചത്.