തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.
വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായിട്ടാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. നിലവിൽ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തിൻ്റെ ഉടമകൾ കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച വിവരങ്ങളും പ്രത്യേക മന്ത്രിസഭായോഗത്തിൽ പ്രധാന അജണ്ടയാകും.
പുനരധിവാസത്തിന് ഗുണഭോക്താക്കളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പ്രത്യേക മന്ത്രിസഭായോഗം ചർച്ച ചെയ്യും.