കോഴിക്കോട്: മുണ്ടകൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി ( കെസിബിസി)യുo കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഭവന പദ്ധതിയും ചേർന്ന് ഭവനരഹിതർക്ക് നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ശിലാ ആശീർവാദം കെസിബിസി ചെയർമാൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ നിർവഹിച്ചു.
കേരളത്തിൽ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെആർഎൽസിബിസി) പ്രസിഡന്റും കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ സമ്മേളനത്തിൽ അധ്യക്ഷനായി . കെസിബിസി സെക്രട്ടറി കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി. താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയൽ തുടങ്ങിയർ പങ്കെടുത്തു.
കോഴിക്കോട് രൂപതയുടെ പരിധിയിലുള്ള മേലെ അരപ്പറ്റയിൽ ഉള്ള സ്ഥലത്താണ് പുനരുധിവാസ ഭവന പദ്ധതി നടപ്പിലാക്കുന്നത്.
കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വൾഗ്ഗീസ് ചക്കാലക്കൽ, വികാരി ജനറൽ റവ. ഡോ. ജൻസൻ പുത്തൻ വീട്ടിൽ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാദർ പോൾ പേഴ്സി, സാമൂഹിക സേവന വിഭാഗമായ ജീവനയുടെ ഡയറക്ടർ ഫാദർ ആൽഫ്രെഡ് വടക്കേത്തണ്ടിൽ, ഫാ. സണ്ണി എന്നിവരുടെ മേൽനോട്ടത്തിൽ ആയിരിക്കും ഭവന പദ്ധതി പൂർത്തീകരിക്കുക.