കൊച്ചി : മനസുകളെ വിഭജിക്കുന്നതിലല്ല, ഏവരെയും ചേർത്തു നിർത്തുന്നതിലാണു ക്രിസ്മസിന്റെ കാതലെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ . കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹത്തെക്കുറിച്ചും ഒരുമയെക്കുറിച്ചും ലോകത്തോട് അഭിമാനത്തോടെ വിളിച്ചുപറയാൻ അവകാശമുള്ളവരാണു ഭാരതീയർ. ദൈവത്തിന്റെ പേരിൽ മനസുകളെ മുറിക്കുന്നതു ദൈവികപദ്ധതികൾക്കു വിരുദ്ധമാണെന്നും ക്ലിമ്മിസ് ബാവ പറഞ്ഞു.
മന്ത്രി പി. രാജീവ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബിഷപ്പുമാർ , സ്വാമി ശിവസ്വരൂപാനന്ദ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി മേയർ എം.അനിൽകുമാർ, തുടങ്ങി മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.