കൊച്ചി : തീരനാടിന്റെ പരമ്പരാഗത കലാരൂപമായ ചവിട്ടുനാടത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി വർഷംതോറും നടത്തിവരുന്ന ചുവടി ഫെസ്റ്റ് ചവിട്ടുനാടക മഹോത്സവം ഗോതുരുത്ത് ചിന്നത്തമ്പി അണ്ണാവി സക്വയറിൽ 26 മുതൽ 30 വരെ നടക്കും.
എല്ലാദിവസവും വൈകിട്ട് 7 മണി മുതലാണ് പരമ്പരാഗത ശൈലിയിലുള്ള തട്ടിലാണു ചവിട്ടുനാടകങ്ങൾ അവതരിപ്പിക്കുന്നത്.
26ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവൻ അവതരിപ്പിക്കുന്ന ‘നെപ്പോളിയൻ ബോണപാർട്’ (ആശാൻ– അലക്സ് താളൂപ്പാടത്ത്)
27ന് കേരള ചവിട്ടുനാടക അക്കാദമി ഗോതുരുത്ത് അവതരിപ്പിക്കുന്ന ‘ശ്രീധർമ്മശാസ്താവ്’ ( ആശാൻ– ജോസഫ് സലിം)
28ന് കൃപാസനം ആലപ്പുഴ അവതരിപ്പിക്കുന്ന ‘കൊട്ടാര രഹസ്യം’ ( ആശാന്മാർ– ജോസി കൃപാസനം, സുരേഷ് കണ്ണമാലി)
29ന് രാമചന്ദ്രൻ കേളി സംവിധാനം ചെയ്ത ചവിട്ടുനാടക ഡോക്യുമെന്ററി സിനിമ-‘തിരൈകൂത്ത്’ പ്രദർശനം .തുടർന്ന് യുവജന ചവിട്ടുനാടക സമിതി ഗോതുരുത്ത് അവതരിപ്പിക്കുന്ന ‘കാറൽസ്മാൻ’ (ആശാൻ–തമ്പി പയ്യപ്പിള്ളി) 30ന് യുവകേരള കലാസമിതി കുറുമ്പത്തുരുത്ത് അവതരിപ്പിക്കുന്ന ‘വില്യം ഷേക്സ്പിയറിന്റെ മാക്ബത്ത്’ (ആശാൻ– റോയ് ജോർജ്ജ്കുട്ടി)