മുനമ്പം: റവന്യൂ അവകാശങ്ങൾ പുന സ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരം എഴുപതാം ദിനത്തിലേക്ക് കടന്നു. അറുപത്തി എട്ടാം ദിനത്തിൽ നിരാഹാരസമരം ഫാ. ആന്റണി സേവ്യർ തറയിൽ സിപി ഉത്ഘാടനം ചെയ്തു.
വർഗീസ് അംബ്രോസ്, ജോസഫ് കുര്യാപിള്ളി, കുഞ്ഞുമോൻ ആന്റണി, സുമി ജോഷി, മേരി ആന്റണി, ഗ്രേസി ജോയ്, രമണി വാസു, ശോഭ ഷാജി, രതി അംബു ജാക്ഷൻ, ഓമന രവി എന്നിവർ അറുപത്തി എട്ടാം ദിനത്തിൽ നിരാഹാരമിരുന്നു. സമരത്തിന്റെ വീര്യം അണഞ്ഞുപോകാതെ ധീരതയോടെ മുന്നേറണമെന്ന് കേരള പീപ്പിൾസ് മൂവ്മെന്റ് ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ ആഹ്വാനം ചെയ്തു.
ഡോ. സിസ്റ്റർ തെരേസ ആലഞ്ചേരി, മുൻ എം എൽ എ ഡോമനിക് പ്രസന്റേഷൻ, കേരള പീപ്പിൾസ് സംഘടന അംഗങ്ങൾ തുടങ്ങിയവരും ഐക്യ ധാർഢ്യവുമായി എത്തിച്ചേർന്നു. സെന്റ് തോമസ് വൈസ് പ്രൊവിൻഷ്യൽ ഫാ തോമസ് ആനമറ്റത്തിൽ സിപി നാരങ്ങനീര് നൽകി അറുപത്തി എട്ടാം ദിന നിരാഹര സമരം അവസാനിപ്പിച്ചു